ജമ്മുകാശ്മീര്‍ വിഷയത്തില്‍ തെറ്റി പിരിഞ്ഞ ഇന്ത്യ – പാക് ബന്ധം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക്. സംഘര്‍ഷം മനസ്സിലാക്കി സേന അതിര്‍ത്തിയില്‍ പ്രതിരോധം ശക്തമാക്കി.
ഈ നീക്കത്തിന് കരുത്തുപകരാനായി ശത്രു ടാങ്കറുകളെ ഞൊടിയിടയില്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ഇസ്രയേല്‍ സ്‌പൈക്ക് മിസൈല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിച്ചു. ഇസ്രയേലിലെ സര്‍ക്കാര്‍ പ്രതിരോധ കമ്പനി റാഫേല്‍ നിര്‍മിക്കുന്ന സ്‌പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ (എ.ടി.ജി.എം) സേന അതിര്‍ത്തിയില്‍ വിന്യസിച്ചു. ഇന്ത്യയുടെ ഈ കരുത്തുറ്റ നീക്കത്തില്‍ പാകിസ്ഥാന്‍ സൈന്യം മുട്ടുവിറച്ചിരിക്കുകയാണ്.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് സ്‌പൈക്ക് മിസൈലുകളുടെ അഭാവം പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞത്. അതേസമയം, പരീക്ഷണങ്ങളില്‍ ‘പരാജയപ്പെട്ട’ സ്‌പൈക് മിസൈലുകള്‍ വാങ്ങുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍
സൈനികര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ‘ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്’ ഇനത്തില്‍പ്പെട്ട സ്‌പൈക്ക് മിസൈല്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.
ടാങ്ക് ഉള്‍പ്പെടെ ചലിക്കുന്ന വസ്തുക്കളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്ത ശേഷം സൈനികന് വളരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ കഴിയുമെന്നതാണ് സ്‌പൈക്ക് മിസൈലുകളുടെ പ്രത്യേകത.