24.9 C
Kollam
Thursday, May 7, 2026
HomeNewsഒരു സ്ത്രീ പരസ്യമായി മുഖത്ത് അടിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ ഇരുപത്തിയേഴുകാരനോട് എല്ലാവരും ചോദിച്ചു നീ ഒരു...

ഒരു സ്ത്രീ പരസ്യമായി മുഖത്ത് അടിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ ഇരുപത്തിയേഴുകാരനോട് എല്ലാവരും ചോദിച്ചു നീ ഒരു ആണ്‍ കുട്ടി ആണോ ? ശേഷം സംഭവിച്ചത്…

ജീവിക്കാന്‍ വേറെ നിവര്‍ത്തി ഇല്ലാതെ സെക്യൂരിറ്റി വേഷം അണിയേണ്ടി വന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്‍ പേര് റിങ്കു. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും ഇവന്റെ മുഖത്ത് ഒരു സ്ത്രീ പരസ്യമായി ഒരടി കൊടുത്തു. വേദന കൊണ്ട് കരഞ്ഞു കൊണ്ട് ഓടി മറഞ്ഞ ഇവനോട് കണ്ടു നിന്നവരും എല്ലാവരും ചോദിച്ചു. ഒരു ചോദ്യം ? നീ ഒരു ആണല്ലെ!.. അവന്റെ മറുപടി ഇതായിരുന്നു . ആകെ ഉള്ളത് അമ്മ മാത്രമാണ് .ജീവിക്കുന്നതും അമ്മക്ക് വേണ്ടി മാത്രം. തിരിച്ചടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം. സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ഈ വീഡിയോ. സംഭവം നിസ്സാരം ടൂവിലര്‍ മാറ്റിവെയ്ക്കാന്‍ യുവതിയോട് ആവശ്യപ്പെട്ട റിങ്കുവിന് നേരെ പാഞ്ഞടുത്ത യുവതി മുഖത്ത് ആഞ്ഞ് ആഞ്ഞ് അടിക്കുകയായിരുന്നു. മാവേലിക്കര സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. റിങ്കുവിന് നീതി ലഭിക്കുമോ? അറിയില്ല. പക്ഷെ പരസ്യമായി ഒരു മാപ്പപേക്ഷ എങ്കിലും യുവതി നടത്തണമെന്നതാണ് സമന്വയം ഇന്റലിജന്റ്‌സ് ആവശ്യപ്പെടുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments