25.9 C
Kollam
Monday, July 21, 2025
HomeNewsഇനി മുതല്‍ 2000 രൂപ നോട്ട് കിട്ടില്ല ; 2000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചു ;...

ഇനി മുതല്‍ 2000 രൂപ നോട്ട് കിട്ടില്ല ; 2000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചു ; അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്; ഈ സാമ്പത്തികവര്‍ഷം ഒറ്റനോട്ട് പോലും അച്ചടിച്ചില്ല

2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഒരു മുഖ്യധാരാ പത്രം നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്ന് മറുപടിയില്‍ പറയുന്നു. എ.ടി.എമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നതിലും കുറവ് വന്നിട്ടുണ്ട്. കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതെന്നാണ് കരുതുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ കള്ളക്കടത്തു ആവശ്യങ്ങള്‍ക്ക് കാര്യമായി വിനിയോഗിക്കാറുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments