27.1 C
Kollam
Sunday, December 22, 2024
HomeNewsസംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടും

സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടും

സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഉപതെരഞ്ഞടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉത്പാദനചെലവ് ഇരട്ടിച്ചതിനാല്‍ നഷ്ടമൊഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ സര്‍ക്കാരിനെ നേരത്തെ സമീപിച്ചിരുന്നു.

ലിറ്ററിന് 45 രൂപയുണ്ടായിരുന്ന സ്പിരിറ്റിന് ഇപ്പോള്‍ 70 രൂപയാണ് വില. ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാറിലെ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് നഷ്ടമുണ്ടാക്കുന്നുവെന്ന നിലപാടിലാണ് കമ്പനികള്‍.

അതിനാല്‍ ജനപ്രിയ ബ്രാന്‍ഡായ ജവാന്റെ കുറഞ്ഞ വില നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെത്ത് ചൂണ്ടിക്കാട്ടി മദ്യ വിതരണ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറഷന് കത്ത് നല്‍കി. മദ്യത്തിന് നിരക്ക് കൂട്ടുക, അല്ലെങ്കില്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്‌സ് കുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു കത്തില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ ആവശ്യം പരിഗണിച്ചാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments