ഈ മത്സരം ഒരു ആവേശമാണ് . വേഗതയുടെ ,കരുത്തിന്റെ, ക്ഷമയുടെ ഭാരത്തിന്റെ അങ്ങനെ എല്ലാത്തിനും ഉപരി സമ്മാനത്തിന്റെ വാശിയേറിയ മത്സരം. ഈ മത്സരം എന്തെന്ന് അറിഞ്ഞാല്‍ ഭാര്യമാര്‍ തങ്ങള്‍ക്ക് എത്ര വിലമതിക്കാനാവാത്തത് ആണെന്ന് ഭര്‍ത്താക്കന്‍മാര്‍ ചിന്തിച്ചേക്കാം . ഒരു പക്ഷെ തിരിച്ചും. അങ്ങനെ എങ്കില്‍ ഈ മത്സരം ഫ്‌ളവേഴ്‌സിലോ , മഴവില്‍ മനോരമയിലോ നിങ്ങള്‍ കാണേണ്ടി വന്നാല്‍ അതിന് ഞാനോ സമന്വയം ടീമോ ഉത്തരവാദികളല്ല. ഇനി മത്സരത്തേക്കുറിച്ച് പറയാം. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പങ്കെടുക്കേണ്ട മത്സരമാണിത്. വെറും മത്സരമല്ല ഓട്ടമത്സരം. ഓടിയാല്‍ മാത്രം പോരാ ഭാര്യയെ ചുമലിലേറ്റി ഓടണം. ഓടുന്നതിനിടയില്‍ 3 വ്യത്യസ്ത കടമ്പകള്‍ മറികടക്കണം. ആദ്യം മണ്ണും വെള്ളവും നിറച്ച് ചെളിയായി കിടക്കുന്ന കുഴി , പിന്നീട് തടി കൊണ്ടുള്ള കടമ്പ മൂന്നാമത്തേതും അവസാനത്തേതുമായ ലാപ്പില്‍ ഒരു മണ്‍ കൂന. ഈ കടമ്പകള്‍ നിഷ്പ്രയാസം കടന്നാല്‍ പിന്നെ നിങ്ങള്‍ ജേതാക്കള്‍. ലക്ഷ്യം കാണുന്ന സമയവും നോട്ട് ചെയ്യും. അടുത്ത ജേതാക്കള്‍ ഈ റെക്കോര്‍ഡ് മറികടക്കുമോ എന്നറിയാന്‍. സമ്മാന തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും ഒന്നും പറ്റാതെ നിങ്ങള്‍ തോളിലേറ്റിയ ഭാര്യയുടെ ഭാരത്തിന്റെ അഞ്ചിരട്ടി. അതും ക്യാഷ് പ്രൈസായി.അതുകൊണ്ട് പറയട്ടെ നിങ്ങളുടെ ഭാര്യ വെറുതെയല്ല പിന്നെയോ ഒരു ജിഗാ മാസ് സമ്മാനം തന്നെയാണ്.