കോപ്പിയടി തടയാന്‍ വിചിത്ര രീതിയില്‍ പരീക്ഷ നടത്തി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളജ് അധികൃതര്‍. കാര്‍ഡ് ബോര്‍ഡ് പെട്ടി തലയില്‍ സ്ഥാപിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കോളജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. കോപ്പിയടി നിരന്തരമായതോടെയാണ് ഇത്തരത്തില്‍ പരീക്ഷ നടത്തിയതെന്നാണ് അധികൃതരുടെ വാദം.
ആദ്യ വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളിലാണ് അധികൃതര്‍ ഈ പരീക്ഷണം നടത്തിയത്. ഇത്തരത്തില്‍ കുട്ടികളുടെ തലമൂടിയ ശേഷം പരീക്ഷ എഴുതിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിവാദമാവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എസ് എസ് പേപ്പര്‍ ബാഗുകള്‍ മാറ്റാന്‍ ഉത്തരവിട്ടു. മാത്രമല്ല പ്രിന്‍സിപ്പലിന് താക്കീതും നല്‍കി.