27 C
Kollam
Saturday, July 27, 2024
HomeNewsഎക്‌സിറ്റ് പോളും ഫോട്ടോ ഫിനിഷിലും ഒന്നിലും കാര്യമില്ല ; കോന്നിയില്‍ ജനീഷ വിജയം; ഭൂരിപക്ഷം 9953...

എക്‌സിറ്റ് പോളും ഫോട്ടോ ഫിനിഷിലും ഒന്നിലും കാര്യമില്ല ; കോന്നിയില്‍ ജനീഷ വിജയം; ഭൂരിപക്ഷം 9953 ; രണ്ടു പതിറ്റാണ്ടത്തെ കോണ്‍ഗ്രസ് വാഴ്ചക്ക് ഇവിടെ അവസാനം

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അട്ടിമറിച്ച് കോന്നിയില്‍ ചുവപ്പ് കൊടി നാട്ടി കെ.യു ജനീഷ് കുമാര്‍. 9953 വോട്ടുകള്‍ക്കാണ് വിജയം. തുടക്കത്തില്‍ യു.ഡി.എഫിന്റെ പി. മോഹന്‍രാജ് മുന്നില്‍ വന്നെങ്കിലും പിന്നീട് കെ.യു ജനീഷ്‌കുമാര്‍ വിജയ ചക്രം ചവിട്ടുകയായിരുന്നു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ കോന്നിയിലും അരൂരിലും ഫോട്ടോഫിനിഷിങ്ങില്‍ എല്‍.ഡി.എഫ് വിജയം നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി വ്യക്തമായ വിജയമാണ് എല്‍.ഡി.എഫ് കോന്നിയില്‍ നേടിയത്.

രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജാണ്. മൂന്നാമത് ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനും. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റ് കൂടിയാണ് കോന്നി. 23 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മണ്ഡലം കൂടിയാണിത്.

- Advertisment -

Most Popular

- Advertisement -

Recent Comments