29.6 C
Kollam
Friday, April 19, 2024
HomeNewsമത്സ്യ തൊഴിലാളി ക്ഷേമ നിധി വിഹിതം നല്‍കുന്നത് വൈകിക്കുന്നതായി പരാതി

മത്സ്യ തൊഴിലാളി ക്ഷേമ നിധി വിഹിതം നല്‍കുന്നത് വൈകിക്കുന്നതായി പരാതി

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കൈ കോര്‍ത്ത് പ്രവര്‍ത്തിച്ച മത്സ്യ തൊഴിലാളികളുടെ ക്ഷേമ നിധി വിഹിതം നല്‍കുന്നത് വൈകിക്കുന്നതായി പരാതി. പല ജില്ലകളിലും ഇപ്പോഴും മൂന്നാമത്തെ ഗഡു ലഭിച്ചിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. കടലുമായി മല്ലിട്ട് ജീവിതം കരുപിടിപ്പിക്കുന്ന മത്സ്യ തൊഴിലാളികളുടെ ഏക പ്രതീക്ഷയാണ് ക്ഷേമ നിധി വിഹിതം. എന്നാല്‍ ഇതു കൃത്യമായി നല്‍കാന്‍ ചില നൂലാമാലകള്‍ മൂലം സാധിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം . ബെനിഫിഷ്യറി വിഹിതം , സംസ്ഥാന വിഹിതം , കേന്ദ്ര സര്‍ക്കാര്‍ വിഹിതം എന്നിങ്ങനെ മൂന്ന് വിഹിതങ്ങളായി 1500 രൂപ വീതമാണ് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കി പോരുന്നത്. ഇതില്‍ ബെനിഫിഷ്യറി വിഹിതവും സംസ്ഥാന വിഹിതവുമായി 3000 രൂപയോളം മത്സ്യ തൊഴിലാഴികള്‍ക്ക് ആറുമാസങ്ങളിലായി നല്‍കിയെങ്കിലും കേന്ദ്രവിഹിതം കിട്ടാന്‍ വൈകിച്ചതാണ് മൂന്നാമത്തെ ഗഡു നല്‍കുന്നത് വൈകിക്കുന്നതിന് പ്രധാന കാരണമായി സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിശദീകരണം. കേന്ദ്രവിഹിതം എന്തുകൊണ്ട് കൃത്യമായി ലഭിക്കുന്നില്ല എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്നു വരുന്നത്. ഇത് വൈകാനുള്ള കാരണമെന്ത് ? സ്വതന്ത്രമായി ഒരു ഫിഷറീസ് മിനിസ്റ്റ്രി തന്നെ ഉള്ളപ്പോള്‍ എന്തു കൊണ്ട് കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ല എന്നും മറ്റൊരു തരത്തില്‍ ആക്ഷേപം ഉയരുന്നുണ്ട്. ദുരന്തമുഖത്ത് സ്വന്തം ചെലവില്‍ വള്ളവും വണ്ടിയില്‍ കയറ്റി പോയ കടലിന്റെ മക്കള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ വയറ്റത്തടി തന്നെയാണ് ക്ഷേമ നിധി വിഹിതം വൈകിപ്പിക്കുന്നതിന് പിന്നില്‍ എന്നു പറയാതെ വയ്യ.

- Advertisment -

Most Popular

- Advertisement -

Recent Comments