മരടിലെ ഫ്ളാറ്റുടമകളോട് കോടതി മുറിയില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. സ്വയം വാദിക്കാന്‍ ശ്രമിച്ച ഉടമകളോട് അതൃപ്തി അറിയിച്ച ജഡ്ജി ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് പറഞ്ഞു.
യാതൊരു കാരണവശാലും ഉത്തരവില്‍ നിന്ന് കോടതി പിറകോട്ട് പോകില്ല. ഇക്കാര്യത്തില്‍ ബഹളം വയ്ക്കുകയോ സമയം പാഴാക്കുകയോ ചെയ്യണ്ട. അതേസമയം, ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നിര്‍മ്മാതാക്കള്‍ 20 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും, ഇതിനായി നിര്‍മ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കല്‍ തത്ക്കാലം ഒഴിവാക്കുമെന്നും കോടതി അറിയിച്ചു.