ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രനെ നിയോഗിക്കും. നിലവിലത്തെ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതിനെ തുടര്‍ന്നാണ് സുരേന്ദ്രന് നറുക്കു വീണിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയോഗിച്ചത്. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി നിയമിക്കാനും സാദ്ധ്യത തെളിയുന്നുണ്ട്. നിലവിലുള്ള സംഘടനാ സെക്രട്ടറി എം.ഗണേശനെ മാറ്റി സഹ സംഘടനാ സെക്രട്ടറിയായ കെ.സുഭാഷിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കാനും സംഘടനക്കുള്ളില്‍ നീക്കമുണ്ട്.