26.5 C
Kollam
Saturday, July 27, 2024
HomeNewsവീട്ടില്‍ സ്വര്‍ണ്ണം വെയ്ക്കാമെന്ന് കരുതെണ്ടാ ; ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് ഇനി മുതല്‍...

വീട്ടില്‍ സ്വര്‍ണ്ണം വെയ്ക്കാമെന്ന് കരുതെണ്ടാ ; ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് ഇനി മുതല്‍ സര്‍ക്കാര്‍ തീരുമാനിക്കും ; നോട്ട് നിരോധനത്തിന് ശേഷം പുതിയ പദ്ധതിയുമായി കേന്ദ്രം

ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി ഇനി മുതല്‍ സര്‍ക്കാര്‍ നിശ്ചയിക്കും. നോട്ട് നിരോധനം നടപ്പാക്കിയ പോലെ തന്നെ അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ്

ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍ക്കുന്നത്. ഗോള്‍ഡ് ആംനസ്റ്റി സ്‌കീം എന്ന പേരിലാണ് പുതിയ പദ്ധതി.
ധനകാര്യവകുപ്പും റവന്യുവകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്ന് ‘ഗോള്‍ഡ് ബോര്‍ഡ്’ രൂപീകരിക്കും. മന്ത്രിസഭയുടെ അനുമതി ലഭിച്ച ഉടന്‍ പുതിയ തീരുമാനം നടപ്പാക്കും.

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി ബോര്‍ഡ് നിശ്ചയിക്കും. പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന്റെ മൂല്യം എത്രയാണെന്ന് കണക്കാക്കും. ഈ സ്വര്‍ണത്തിന് നികുതി അടയ്‌ക്കേണ്ടിവരും. ആഭരണങ്ങള്‍ക്കും സ്വര്‍ണക്കട്ടികള്‍ക്കും പരിധി നിശ്ചയിക്കും. ഒരാള്‍ക്ക് എത്ര അളവ് സ്വര്‍ണം കൈവശം വയ്ക്കാമെന്ന് സര്‍ക്കാര്‍ തീര്‍ച്ചപ്പെടുത്തും. അതിന് മുകളില്‍ സ്വര്‍ണമുള്ളവര്‍ മൂല്യം കണക്കാക്കി നികുതി അടയ്‌ക്കേണ്ടി വരും. നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ സമയം നല്‍കും. അതുകഴിഞ്ഞാല്‍ പിഴ ഈടാക്കും. കല്യാണത്തിന് വാങ്ങുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ഇതിനായി ഏര്‍പ്പെടുത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments