27.1 C
Kollam
Sunday, December 22, 2024
HomeNewsഅഡ്വ. ആളൂരിന്‌ പൂട്ട് വീഴുന്നു; ആളൂരിനെതിരെ ബാര്‍ കൗണ്‍സില്‍ രംഗത്ത് ; ജയിലില്‍ പോയി കേസ്...

അഡ്വ. ആളൂരിന്‌ പൂട്ട് വീഴുന്നു; ആളൂരിനെതിരെ ബാര്‍ കൗണ്‍സില്‍ രംഗത്ത് ; ജയിലില്‍ പോയി കേസ് പിടിക്കുന്നു; കൂടത്തായി കേസില്‍ ചട്ടം ലംഘിച്ചു

പ്രമുഖ അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ കേരളാ ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂര്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ കൗണ്‍സില്‍ ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്നും ആവശ്യപ്പെടും. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരള ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ സമിതിയെ നിയോഗിച്ചു.

നിരവധി പരാതികളാണ് അഭിഭാഷകന്‍ ബിഎ ആളൂരിനെതിരെ വന്നിരിക്കുന്നത്. ജയിലില്‍ പോയി കേസ് പിടിക്കുന്നതടക്കം ഒട്ടനേകം ആരോപണങ്ങള്‍. കൂടത്തായി കേസില്‍ ആളൂര്‍ കോടതി ചട്ടങ്ങള്‍ ലംഘിച്ചുവെന്നും രൂക്ഷ ആരോപണമുണ്ട്.

ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് കേരളാ ബാര്‍ കൗണ്‍സില്‍ മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നാണ് പുതുതായി പുറത്തുവരുന്ന വാര്‍ത്ത. 2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് അഡ്വ.ബി.എ.ആളൂര്‍.

- Advertisment -

Most Popular

- Advertisement -

Recent Comments