ഭാരതം ഉറ്റു നോക്കുന്ന അയോദ്ധ്യ വിധി പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അതിനു മുന്നോടിയായി സുരക്ഷ കൂട്ടാന്‍ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്കും,കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമാണ് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയത്. അയോദ്ധ്യ സ്ഥിതി ചെയ്യുന്ന യുപിയിലേക്ക് വീണ്ടും സുരക്ഷസേനയെ അയക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തടയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കാനും ഇന്ന് നിര്‍ദേശിച്ചത്.
അതേസമയം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും സുരക്ഷ വിലയിരുത്തുന്നുണ്ട്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ച് അറിയാനാണ് ഇരുവരേയും ചീഫ് ജസ്റ്റിസ് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.