ശബരിമല ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് ; കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു

167

ശബരിമല ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിട്ടു. പുന: പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് ഭരണഘടന ബെഞ്ച് പരിഗണിക്കും. വിശാല ബെഞ്ചിന് കേസ് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം 3 ജഡ്ജിമാര്‍ നിലപാട് എടുക്കുകയായിരുന്നു. അഞ്ചംഗ  ഭരണഘടനാ ബെഞ്ചിന് കേസില്‍ യോജിപ്പ് ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. മാത്രമല്ല , മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കുന്ന കേസും ഏഴംഗ ബെഞ്ചിനു വിട്ടു. ആചാര അനുഷ്ഠാനങ്ങളില്‍ കോടതി ഇടപെടാറില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കോടതിയില്‍ വായിച്ചു.നിലവിലെ വിധിക്ക് സ്‌റ്റേ ഉണ്ടോ എന്ന് പരാമര്‍ശമില്ല. നിലവിലെ വിധി നിലനില്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here