27.1 C
Kollam
Sunday, December 22, 2024
HomeNewsഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: നടപടികള്‍ വൈകുന്നു; വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: നടപടികള്‍ വൈകുന്നു; വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

ചെന്നൈ ഐഐടിയിലെ ഒന്നാം വര്‍ഷ എംഎ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. ഐഐടിയിലെ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാറാണ് നിരാഹാര സമരത്തിന് ഒരുങ്ങുന്നത്. നടപടി കൂടുതല്‍ വൈകിയാല്‍ റിലേ നിരാഹാരം അടക്കമുള്ള സമരപരിപാടിയിലേക്ക് നീങ്ങാനാണ് നീക്കം. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിന്താബാര്‍ ഈ വിവരം അറിയിച്ചിരിക്കുന്നത്. അതേസമയം ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മരണത്തിന് ഉത്തരവാദികള്‍ ആയവരുടെ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് സമര പ്രഖ്യാപനം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ ഐഐടി ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു.
മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫാത്തിമയെ ഒരാഴ്ച മുന്‍പാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ഐഐടി അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് എന്ന മൊബൈല്‍ സന്ദേശം ഫാത്തിമയുടെ ഫോണില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments