തിരൂരില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് അമ്മ; കുഞ്ഞ് മരിച്ചു, അമ്മയ്ക്ക് പരിക്ക്

192

കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പരിക്ക്. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി പ്രജിഷ(38)യാണ് തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി തിരൂര്‍ റെയില്‍വേസ്റ്റേഷന് സമീപമായാണ് സംഭവം നടന്നത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ക്ക് ലഭിച്ച ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് കൂടെ കുഞ്ഞുള്ള വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ മെഡിക്കല്‍ സ്റ്റോറിനടുത്തുള്ള പഴയ കെട്ടിടത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് പോലീസ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here