25.8 C
Kollam
Tuesday, December 10, 2024
HomeNewsഷാഫിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തി കാട്ടി സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള നിര്‍ത്തിവെക്കണമെന്ന് ആവശ്യം

ഷാഫിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തി കാട്ടി സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള നിര്‍ത്തിവെക്കണമെന്ന് ആവശ്യം

ഷാഫി പറമ്പില്‍ എം.എല്‍.എ ക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി നിയമസഭയില്‍ പ്രതിപക്ഷം. ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ചോദ്യോത്തര വേള നിര്‍ത്തിവെക്കണമെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും ഷാഫിയുടെ വിഷയത്തില്‍ ലഭിച്ച അടിയന്തര നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി. തുടര്‍ന്ന് പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഇപ്പോഴും മുദ്രാവാക്യം മുഴക്കുകയാണ്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.

- Advertisment -

Most Popular

- Advertisement -

Recent Comments