26.1 C
Kollam
Wednesday, October 22, 2025
HomeNewsരാഹുലെവിടെ?; രാഹുല്‍ ഗാന്ധിയെ ഗൂഗിളില്‍ തിരഞ്ഞ് ആളുകള്‍

രാഹുലെവിടെ?; രാഹുല്‍ ഗാന്ധിയെ ഗൂഗിളില്‍ തിരഞ്ഞ് ആളുകള്‍

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലും തുടര്‍ന്നുള്ള നടപടികളിലുമൊക്കെയായി കോണ്‍ഗ്രസ് സജീവമായി കളം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ചര്‍ച്ചയാകുന്നു. നിരവധിപ്പേരാണ് രാഹുലെവിടെ എന്ന ചോദ്യമുയര്‍ത്തി രംഗത്തെത്തുന്നത്.

അതിനിടെ പലരും രാഹുലിനെ തിരയാന്‍ ഗൂഗിളിന്റെ സഹായവും തേടി. നിരവധിയാളുകളാണ് രാഹുല്‍ എവിടെയെന്ന ചോദ്യം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധിയാളുകളാണ് ഈ ചോദ്യം ഉന്നയിച്ച് രാഹുലിനെ ഗൂഗിളില്‍ തിരഞ്ഞതെന്ന് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ രാഹുല്‍ ധ്യാനം ചെയ്യാന്‍ പോയതാണെന്ന മറുപടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്. എന്നാല്‍ എവിടേക്കാണ് പോയതെന്ന് പറയാന്‍ നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments