ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ അധ്യയനം പുനഃരാരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്.അടുത്തയാഴ്ച പരീക്ഷകള്‍ ആരംഭിക്കുന്നത് പരിഗണിച്ചാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചത്.
ഷഹ്ല ഷെറിന്റെ മറക്കാനാകാത്ത ഓര്‍മ്മകളുമായാണ് അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ്സുകള്‍ പുനഃരാരംഭിച്ചത്. കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന സ്‌കൂള്‍ അസംബ്ലിയോടെയായിരുന്നു തുടക്കം. നിയമപരമായ നടപടികള്‍ തുടരുന്നുണ്ടെന്നും സ്‌കൂളിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.