ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം: രമേശ് ചെന്നിത്തല

79

സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായതുമായി ബന്ധപ്പെട്ട് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ കുറ്റാരോപിതനെന്ന് കണ്ടെത്തിയ ലോക്‌നാഥ് ബെഹ്‌റയെ ഉടന്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ലെന്ന് ആവര്‍ത്തിച്ച ചെന്നിത്തല സിഎജിയുടെ കണ്ടെത്തല്‍ അതീവ ഗൗരവതരമാണെും ചൂണ്ടിക്കാട്ടി.

കേരളാ പോലീസ് ശേഖരത്തിലെ ആയുധം നഷ്ടപ്പെട്ടതില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുന്നുവെന്നാരോപിച്ച ചെന്നിത്തല രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാപ്രശ്‌നമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ആരോപിച്ചു.

കേരളാ പോലീസ് സേനയുടെ വെടിക്കോപ്പുകളില്‍ വന്‍ കുറവുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഏകദേശം 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരമായി വ്യാജ വെടിയുണ്ടകള്‍ വെക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തതായി സിഎജി കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here