27.3 C
Kollam
Wednesday, April 30, 2025
HomeNewsവാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായത് ചെയ്യുമെന്ന് ബിജെപി നേതാവ്

വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായത് ചെയ്യുമെന്ന് ബിജെപി നേതാവ്

പാമ്പുപിടിത്തത്തിനിടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി വരുന്ന വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി രാജേഷ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കടുത്ത ആശങ്കക്കക്ക് വഴിവെച്ചതു കാരണം കൂടുതല്‍ ചികിത്സയ്ക്കായി എയിംസ് ഉള്‍പ്പെടെ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമായി പല കുറി ബന്ധപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചതായും രാജേഷ് ഫേയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, ആര്‍എംഒയോട് നേരിട്ടെത്തി സംസാരിച്ചപ്പോള്‍ വാവയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും രാജേഷ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments