കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവ ബഹുലമായ ‘ആ’ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്.
സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ താന്‍ തീരുമാനിക്കുന്നു എന്നതായിരുന്നു പ്രഖ്യാപനം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലു യൂട്യൂബിലും ഉളള തന്റെ അക്കൗണ്ടുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതത്.
ഞാറാഴ്ചയോടെ ഇക്കാര്യം ചെയ്യാന്‍ ഉദ്ദേശിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വഴിയേ പറയാമെന്നും പ്രധാനമന്ത്രി തന്റെ കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ സന്ദേശം വന്നതിനു പിന്നാലെ തങ്ങളുടെ പ്രധാനമന്ത്രിക്കായി സോഷ്യല്‍ മീഡിയ ഒന്നടങ്കം മുറവിളി കൂട്ടുകയാണ്.
‘നോ സര്‍’ എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രധാനമന്ത്രിക്കായി സോഷ്യല്‍ മീഡിയയില്‍ ഇവര്‍ സന്ദേശങ്ങളുമായി എത്തിയിരിക്കുന്നത്. എണ്ണാന്‍ സാധിക്കാത്ത വിധം ട്വിറ്ററാറ്റികളാണ് മോദിയുടെ ട്വീറ്റിന് പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആരാധകരില്‍ ഒരാള്‍ എഴുതുന്നത് ഇങ്ങനെ: ‘എന്തിനാണ് സര്‍? താങ്കളുമായി ബന്ധപ്പെടാനുള്ള ഒരേ ഒരു മാര്‍ഗമാണ് ഇത്. ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങ് വേദനിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം, പക്ഷെ ഇതൊരിക്കലും ചെയ്യരുത്. ഈ ഘട്ടം കടന്നുപോകും. അങ്ങ് ഞങ്ങളെ പിന്തുണയ്ക്കുന്ന ആളാണ്.’ ട്വീറ്റ് പറയുന്നു.