പടലപിണക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച അദ്ദേഹം നഡ്ഡയുമൊരുമിച്ച് വാര്‍ത്താ സമ്മേളനവും നടത്തി.
‘ബിജ.പി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. നിങ്ങളെ സേവിക്കുക തന്നെയാണ് എന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ 18 വര്‍ഷമായി രാജ്യത്തെ ജനങ്ങളെ സേവിക്കുകയായിരുന്നു ഞാന്‍ എന്നാല്‍ ഇനിയും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ അത് സാധിക്കില്ല’ വാര്‍ത്താ സമ്മേളനത്തില്‍ സിന്ധ്യ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയില്‍ അതീവ ദു:ഖമുണ്ട്. കോണ്‍ഗ്രസിന് ജനങ്ങളെ സേവിക്കാന്‍ ഇനി കഴിയില്ല. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. പുതിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കിയില്ല.
2018 ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. പക്ഷേ അതെല്ലാം തകര്‍ന്നു. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് പാലിച്ചില്ല. പുതിയ നേതൃത്വത്തിനും കോണ്‍ഗ്രസിനെ മാറ്റാനായില്ല. സിന്ധ്യ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.