28.8 C
Kollam
Friday, November 22, 2024
HomeNews'എന്തായാലും മരിക്കും, എന്നാല്‍ പിന്നെ വീട്ടിലിരുന്ന് കുടിച്ച് മരിച്ചേക്കാം'; കൊവിഡ് പിടികൊടുക്കാതെ കുടിച്ച് മരിക്കാന്‍ തീരുമാനിച്ച...

‘എന്തായാലും മരിക്കും, എന്നാല്‍ പിന്നെ വീട്ടിലിരുന്ന് കുടിച്ച് മരിച്ചേക്കാം’; കൊവിഡ് പിടികൊടുക്കാതെ കുടിച്ച് മരിക്കാന്‍ തീരുമാനിച്ച ഒരു നാട്

കൊവിഡ് വന്നിട്ടും കേരളത്തില്‍ മദ്യ വില്‍പ്പനയില്‍ കാര്യമായ മാറ്റമില്ല. ആള്‍ക്കുട്ടം കൂടുന്നതു കാരണം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്ന വ്യാജ വാര്‍ത്ത പുറത്തുവന്നപ്പോള്‍ കച്ചവടം പൊടി പൊടിക്കുകയും ചെയ്തു. എന്നാല്‍ കുടിയുടെ കാര്യത്തില്‍ മലയാളികള്‍ ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ തൊട്ട് അയല്‍ രാജ്യമായ ഭൂട്ടാന്‍. കൊവിഡ് ഭീതിയില്‍ മദ്യപാനത്തെക്കുറിച്ച് ഇപ്പോള്‍ ഇവിടെ വസിക്കുന്നവരുടെ കാഴ്ചപ്പാട് തന്നെ വേറെയാണ് . എന്തായാലും മരിക്കും, വീടിന് പുറത്തും ഇറങ്ങാനും കഴിയില്ല, എന്നാല്‍ പിന്നെ വീട്ടിലിരുന്ന് കുടിച്ച് മരിച്ചേക്കാം എന്നതാണ് ഇവരുടെ ഒരു ലൈന്‍.
കൊവിഡ് ഭയത്തില്‍ പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്ന സാഹചര്യമാണുള്ളത്. 24 മണിക്കൂറും വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ പെട്ടുപോവുന്നവര്‍ക്ക് സമയം എങ്ങനെ തള്ളിനീക്കും എന്നത് വെല്ലുവിളിയാണ്. കാടും മലയും നിറഞ്ഞ ഭൂട്ടാനിലെ ഉള്‍ഗ്രാമങ്ങളില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കുറവാണ്. അതു കൊണ്ട് തന്നെ സമയം കൊല്ലുന്നതിന് അവര്‍ മദ്യത്തെ ആശ്രയിക്കുകയാണ്. പരമ്പരാഗതമായി കിഴക്കന്‍ ഭൂട്ടാനില്‍ മദ്യപാനം കൂടുതലാണ്. വില്‍ക്കാനല്ലാതെ, സ്വന്തം ആവശ്യത്തിന് വേണ്ടി എത്രവേണമെങ്കിലും ഒരാള്‍ക്ക് വാറ്റാവുന്ന ഈ രാജ്യത്ത് ഡിസ്ലറികളില്‍ നിര്‍മ്മിക്കുന്ന മദ്യത്തിനും വില തുലോം കുറവാണ്.

ബുദ്ധവിശ്വാസികളുടെ ഈ രാജ്യത്ത് ഒരു അമേരിക്കന്‍ ടൂറിസ്റ്റ് കൊവിഡ് വൈറസുമായിഎത്തിയതോടെയാണ് രാജ്യം കടുത്ത മദ്യപാനത്തിലേക്ക് നീങ്ങിയത്. രാജ്യമെമ്പാടുമുള്ള ബുദ്ധവിഹാരങ്ങള്‍ പ്രാര്‍ത്ഥനാ വിളക്കുകളാലും മന്ത്രോചാരണങ്ങളാലും നിറഞ്ഞു. എങ്കിലും കൊവിഡ് കാരണം ലോക അവസാനിക്കും എന്ന അന്ധവിശ്വാസം ഗ്രാമങ്ങളില്‍ പടര്‍ന്നതോടെ മദ്യത്തിന് അങ്ങനെ കാര്യമായ വിലക്കില്ലാത്ത ഇവിടെ മദ്യപാനം വര്‍ദ്ധിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments