28.2 C
Kollam
Tuesday, March 11, 2025
HomeNewsകൊവിഡ് 19 : വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ; ലോക ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്

കൊവിഡ് 19 : വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ; ലോക ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്

ലോകത്തെ വിറപ്പിച്ച മഹാമാരി കൊവിഡ് 19 രോഗം സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്. ഗൂഗിളിന് മുന്നേ മൈക്രോസോഫ്റ്റിന് കീഴിലുള്ള സെര്‍ച്ച് എഞ്ചിനായ ബിംഗ് ടീമാണ് ഇന്ററാക്ടീവ് മാപ് തയ്യാറാക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന, യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍(സി.ഡി.സി), യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍(ഇസിഡിസി) തുടങ്ങി അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളാണ് ഇന്ററാക്ടീവ് ഭൂപടം തയ്യാറാക്കാന്‍ ഉപയോഗപ്പെടുത്തിയതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

ലോകത്തെ വിവിധ രാജ്യങ്ങളിലെ തല്‍സമയ വിവരങ്ങള്‍ അടങ്ങിയ ഭൂപടത്തില്‍ കോവിഡ് 19 ബാധിച്ചവരുടെയും രോഗം ഭേദമായവരുടെയും മരിച്ചവരുടെയും രാജ്യം തിരിച്ചുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ കൂടുതല്‍, സംസ്ഥാനം തിരിച്ചുള്ള കണക്കാണുള്ളത്. കണക്കുകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ കോവിഡ് വാര്‍ത്തകളും ഭൂപടത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments