26.2 C
Kollam
Sunday, December 22, 2024
HomeNewsസാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കേണ്ടവർ

സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കേണ്ടവർ

സംസ്ഥാന സർക്കാരിൻ്റെ സാലറി ചലഞ്ചിൽ നിന്നും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ഒഴിവാക്കണമെന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് കൊറോണ വ്യാപനം തടയാൻ ജോലി സമയത്തിന് ഇളവുകൾ നൽകിയിരുന്നു. എന്നാൽ ഈക്കാലയളവിൽ ജീവൻ പണയംവച്ച് അധിക സമയം ഡ്യൂട്ടി ചെയ്തവരാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും. അവരിൽ നിന്നും ശമ്പളം പിടിച്ചെടുക്കുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണ്.

തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇവർക്ക് ഒരുമാസത്തെ അധികശമ്പളം നൽകുമ്പോഴാണ് കേരളത്തിൽ അവരിൽ നിന്നും ശമ്പളം പിടിച്ചെടുക്കുന്നത്. ഇത് തികച്ചും അന്യായമാണ്. അവശ്യസർവീസുകളായ ഇവരുടെ മനോവീര്യം തകർക്കാൻ മാത്രമെ ഈ നടപടി ഉപകരിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പുനർവിചിന്തനത്തിന് സർക്കാർ തയ്യാറാകണമെന്നും ഷിബു ബേബി ജോൺ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments