25.2 C
Kollam
Thursday, January 23, 2025
HomeNewsകോവിഡ് - 19 കടുത്ത വെല്ലുവിളി

കോവിഡ് – 19 കടുത്ത വെല്ലുവിളി

കോവിഡ് വ്യാപനത്തെ തുടർന്ന് ജനജീവിതം സാധാരണ നിലയിൽ എത്താൽ ഇനിയും ആഴ്ചകളോളം വേണ്ടി വരും.
ലോക്ക് ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കാനാണ് സാദ്ധ്യതയെങ്കിലും കോവിഡ് വ്യാപനത്തിന്റെ ഏറ്റക്കുറച്ചിലുകൾ പ്രാധാന്യമാകും.
ഇരുട്ടിനെ വെല്ലുവിളിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുത്ത് ഞായറാഴ്ച വീട്ടിലെ വിളക്കുകൾ അണച്ച് വാതിൽക്കലോ ബാൽക്കണിയിലോ മറ്റ് വിളക്കുകൾ തെളിക്കണം.
രാജ്യം കടുത്ത വെല്ലുവിളി നേരിടുകയാണ്. അതിൽ നിന്നും മുക്തി നേടണം. കോവിഡ് എന്ന മഹാമാരി അതി സങ്കീർണ്ണമാണ്. ലോകമാകെ ഭീതിജനകമായ അന്തരീക്ഷത്തിലാണ്. സമ്പദ് രാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ പകച്ച് നില്ക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ അവർ ആകെ മുൾമുനയിലാണ്. ഈ അവസരത്തിലാണ് ഇന്ത്യയെപോലെ ഒരു രാജ്യം ലോകത്ത് കൊറോണയെ ചെറുത്ത് മാതൃകയാകുന്നത്. ഇത്തരം അവസരത്തിൽ ചില മത സംഘടനകൾ സർക്കാർ നടപടികൾ ലംഘിച്ച്, ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നത് ദുരുപതിഷ്ടിതമാണ്. ഇതിനെ എന്തു വില കൊടുത്തും അമർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. സർക്കാരുകളുടെ നയങ്ങളോട് നീതി പുലർത്താത്തവർ രാജ്യദ്രോഹികളാണ്. ഇവരെ ജനം തിരിച്ചറിയണം. ഒറ്റപ്പെടുത്തണം. കടുത്ത ശിക്ഷകൾക്ക് വിധേയമാക്കണം. എങ്കിൽ മാത്രമെ , സർക്കാരുകളുടെ ദൗത്യം വിജയത്തിലെത്തിക്കാനാവൂ ….
ഇതിനെ സോഷ്യൽ മീഡിയാ ഉൾപ്പെടെയുള്ളവർ ജാഗ്രതയോടെ നോക്കിക്കണ്ട്, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ, രാജ്യനന്മ കരുതി പ്രവർത്തിക്കേണ്ടതാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments