29.7 C
Kollam
Saturday, April 19, 2025
HomeMost Viewedലോക് നായക് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ കയ്യേറ്റം

ലോക് നായക് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ കയ്യേറ്റം

ആശുപത്രിയിൽ സർജിക്കൽ വാർഡിലെ ഡ്യൂട്ടി ഡോക്ടറെയാണ് കയ്യേറ്റം ചെയ്തത്. രക്ഷിക്കാൻ എത്തിയ ഡോക്ടർക്കും മർദ്ദനമേറ്റു. ഒടുവിൽ ഇവർ ഡ്യൂട്ടി റൂമിൽ അടച്ചിരുന്ന് സെക്യൂരിറ്റി ഗാർഡിനെ വിളിച്ചാണ് രക്ഷപ്പെട്ടത്. പരിശോധനയ്ക്കെത്തിയ ഡോക്ടറെ രോഗികളിൽ ഒരാൾ അസഭ്യം പറഞ്ഞു. മറ്റൊരു ഡോക്ടർ ഇതിനെ ചോദ്യം ചെയ്തതോടെ രോഗികൾ നഴ്സ്മാരെ ഉൾപ്പെടെ അസഭ്യം പറയുകയും തുടർന്ന് രോഗികൾ സംഘം ചേർന്ന് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
കോവിഡ് വാർഡുകളിൽ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാരുടെ അസോസിയേഷൻ പരാതിയിൽ ആവശ്യപ്പെട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments