24.8 C
Kollam
Sunday, January 19, 2025
HomeLifestyleHealth & Fitnessകൊല്ലം റെയിൽവേ സ്റ്റേഷനിലെ ഹെൽപ്പ് ഡെസ്ക്

കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഹെൽപ്പ് ഡെസ്ക്

കൊല്ലം ഡിഎംഒ ഓഫീസിന്റെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലുള്ള ഹെൽപ്പ് ഡെസ്ക് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. ഒരു ആർ ബി എസ് കെ അഥവാ രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമം വിഭാഗം നഴ്സിന്റെ യും മറ്റ് രണ്ട് ആശാവർക്കേഴ്സിന്റെയും ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ഡ്യൂട്ടിയാണ് നടന്നുവരുന്നത്. കൊറോണ പരിശോധനയുടെ പ്രാഥമിക നിരീക്ഷണമാണ് ഇവിടെ നടത്തിവരുന്നത്. സർവീസ് നടത്തുന്ന പാഴ്സൽ ട്രെയിനിലെയും ഗുഡ്സ് ട്രെയിനുകളിലെയും ജീവനക്കാരെയാണ് പ്രധാനമായും ഇവർ ശിരോഷ്മാവ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി ആരോഗ്യ വിഭാഗത്തിന് കൈമാറുന്നത്. ശിരോഷ്മാവിൽ വർദ്ധനവ് കാണുകയോ മറ്റ് രോഗലക്ഷണങ്ങൾ പ്രകടിടിപ്പിക്കുകയോ ചെയ്യുന്നവരെ ഉടൻതന്നെ ആരോഗ്യവിഭാഗം പ്രവർത്തകരെ അറിയിച്ച് മറ്റു നടപടികൾക്ക് വിധേയരാക്കുന്നു. അന്യദേശങ്ങളിൽ ഉള്ള ജീവനക്കാർ ആണെങ്കിൽ അവരുടെ ഡിക്ലറേഷൻ വാങ്ങി ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് ക്വാറന്റയിനിൽ പ്രവേശിക്കേണ്ടത് ആണെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആർ ബി എസ് കെ നഴ്സ് ആശാ രാജേന്ദ്രൻ പറഞ്ഞു. ഇങ്ങനെ എത്തുന്ന ജീവനക്കാരിൽ ചിലർ കണ്ണുവെട്ടിച്ച് മാറിപ്പോകാൻ ശ്രമിക്കുമ്പോൾ അങ്ങനെയുള്ളവരെ പിടികൂടി നടപടിക്രമങ്ങൾക്കു വിധേയമാക്കുമെന്ന് ഡ്യൂട്ടിയിലുള്ള കൊല്ലം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ പറഞ്ഞു. ആശാ വർക്കേഴ്സിന് ഡ്യൂട്ടി രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 1 വരെയും 1 മുതൽ ആറുവരെയുമാണ്. ഇത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ രണ്ടു പേർ വീതമാണ് ചെയ്യുന്നത് .

- Advertisment -

Most Popular

- Advertisement -

Recent Comments