29 C
Kollam
Sunday, December 22, 2024
HomeMost Viewedജനക്ഷേമ പ്രവർത്തനങ്ങളുമായി പോസ്റ്റ് ഓഫീസുകൾ

ജനക്ഷേമ പ്രവർത്തനങ്ങളുമായി പോസ്റ്റ് ഓഫീസുകൾ

കൊറോണ കാലത്തും പോസ്റ്റ് ഓഫീസുകളുടെ സേവനം മുൻനിരയിലാണ്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ പരിമിതമായ അവസ്ഥയിലും നൽകി നിസ്വാർത്ഥ സേവനം നടത്തുകയാണ്. ആവശ്യ സർവീസുകളുടെ പട്ടികയിലാണ് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനവും ഉൾപ്പെടുത്തിയിട്ടുള്ളത്.ജില്ലയിലെ പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസുകളാണ് കൊറോണയെ അതിജീവിച്ച് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. സേവിങ്സ് അക്കൗണ്ടുകൾ, പാഴ്സൽ സർവീസുകൾ, മറ്റ് ബാങ്കുകളിൽ നിന്നുള്ള പണം പിൻവലിച്ച് നൽകൽ തുടങ്ങിയവയാണ് കൊറോണ കാലയളവിൽ പോസ്റ്റോഫീസുകൾ നിർവഹിക്കുന്നത്. പാഴ്സൽ സർവ്വീസ് സമയബന്ധിതമായി നടത്താൻ കഴിയാത്ത തൊഴിച്ചാൽ മറ്റൊരാൾക്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് പോസ്റ്റുമാനിലൂടെ വീടുകളിൽ എത്തിച്ചു നൽകാൻ കഴിയുന്നു.ഇത് ഇപ്പോഴത്തെ അവസ്ഥയിൽ ഒരു നേട്ടമായാണ് കാണുന്നത്. ഇപ്പോൾ പാഴ്സലുകൾ അവരുടെ പാഴ്സൽ വണ്ടികളിൽ തന്നെ മേൽവിലാസക്കാരന് എത്തിച്ചുകൊടുക്കുന്നു.ട്രെയിൻ സർവീസ് നിന്നതോടെയാണ് ഇതിനൊരു വിഘാതം നേരിട്ടതെന്ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ രാജു പറയുന്നു.എങ്കിലും സാധാരണക്കാരന്റെ ഏറ്റവും വിശ്വസ്ത സ്ഥാപനമായ പോസ്റ്റ് ഓഫീസ് ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് മുന്നോട്ട് പോകാൻ പര്യാപ്തമാണ്!

- Advertisment -

Most Popular

- Advertisement -

Recent Comments