പ്രവാസികളുമായി ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തി. എട്ട് ജില്ലക്കാരാണുള്ളത്. 25 പേർ എറണാകുളം ജില്ലക്കാരാണ്. പത്തനംതിട്ട- 8, കോട്ടയം – 13, ആലപ്പുഴ – 15, കാസർകോട് – 1, മലപ്പുറം – 23, പാലക്കാട് – 13, തൃശൂർ – 73. ഇവരെ അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിൽ എത്തിക്കും. ഗർഭിണികൾ, മുതിർന്ന പാരൻമാർ , 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അവരവരുടെ വീടുകളിൽ ക്വാറന്റീനിലാക്കും. കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരനെ തത്ക്കാലം എറണാകുളത്ത് ക്വാറന്റീനിൽ ആക്കും.
