ഉത്രയെ ബോധക്ഷയം വരുത്തിയതിന് ശേഷമാണോ പാമ്പിനെക്കൊണ്ട് രണ്ടാമതും കടിപ്പിച്ചതെന്ന സംശയം അവശേഷിക്കുന്നു.
ഏതായാലും പോലീസ് കസ്റ്റഡിയിൽ 4 ദിവസത്തേക്ക് ഭർത്താവ് സൂരജിനെയും സഹായി പാമ്പ് പിടുത്തക്കാരൻ സുരേഷിനെയും പുനലൂർ കോടതി വിട്ടു നല്കിയിട്ടുണ്ട്.
ഇനിയുള്ള ചോദ്യം ചെയ്യലിൽ കൂടുതൽ ചിത്രങ്ങൾ വ്യക്തമാകും.
ഏതായാലും ഒരു പെൺകുട്ടിയെ പണത്തിന്റെ പേരിൽ ഇത്രയും ക്രൂരമായി കൊല്ലാൻ ഭർത്താവ് സൂരജ് കാണിച്ച രീതി കേട്ട് കേൾവിക്കു പോലും അവിശ്വസനീയമാണ്.
ഇത് വ്യക്തമാണെങ്കിൽ സൂരജ് ഒരു ദയാ ദാക്ഷണ്യത്തിനും അർഹനല്ല. കൊടും ക്രൂരനാണ്. പൈശാചിക കൃത്യമാണ് അങ്ങനെയെങ്കിൽ നിർവ്വഹിച്ചിട്ടുള്ളത്.
മേയ് 7നാണ് ഉത്രയെ അഞ്ചലിൽ ഏറത്തെ കുടുംബ വീട്ടിൽ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പരിശോധനയിൽ ഇടതു കയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാടുണ്ടായിരുന്നു.
ഒരു “സാഡിസ്റ്റിന്റെ ” രീതിയിലായിരുന്നു സൂരജിന്റെ പ്രവർത്തികൾ എന്ന് അനുമാനിക്കാം.
ഒരു നിഷ്ക്കളങ്കയും നിസ്സഹായകയുമായ പെൺകുട്ടിയെ പൈശാചികമായി കൊല ചെയ്യാൻ ഇത്രയും രീതികൾ അവലംബിക്കുമ്പോൾ
നിയമത്തിന്റെയും നിയമവാഴ്ചയുടെയും പ്രതിഫലനങ്ങളാണ് ഇനി ഉണ്ടാവേണ്ടത്.