ധനസഹായമായി ബംഗാളിന് 1000 കോടി; എല്ലാ സഹായവും അഭ്യർത്ഥിച്ച് മോദി

14

ബംഗാളിന് 1000 കോടിയുടെ ധനസഹായം.
അംപൻ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്.

ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപ വീതവും നല്കും.
മമതാ ബാനർജിയുടെ അഭ്യർത്ഥന പ്രകാരമാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്.

ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയ മേഖലകൾ മോദി ഹെലിക്കോപ്റ്ററിലൂടെ കണ്ടു.
ജനജീവിതം സാധാരണ നിലയിൽ എത്തുംവരെ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മോദി മാധ്യമങ്ങളോട് പറഞ്ഞു.

അംപൻ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മമതയുടെ ആവശ്യത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here