26.4 C
Kollam
Tuesday, December 3, 2024
HomeNewsCrimeകൊല്ലത്ത് യുവാവിന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

കൊല്ലത്ത് യുവാവിന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

കൊല്ലം പെരുങ്കുളം ഏലായിൽ ട്രാക്ടർ പാസേജ് റോഡിൽ 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 10 മണിയോട് അടുപ്പിച്ചണ് മൃതദേഹം മലർന്ന് കിടക്കുന്ന രീതിയിൽ കണ്ടത്.

രാവിലെ പെരുങ്കുളം റോഡ് വഴി മുഖത്തല ബ്ലോക്ക് പഞ്ചായത്തിലേക്ക് പോകുകയായിരുന്ന സമീപ വാസിയായ ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സലയോട് പരിസരവാസിയായ ദീപുവും സുഹൃത്തുമാണ് ആരോ ഒരാൾ കൈകളും കാലുകളും പൊങ്ങി ട്രാക്ടർ റോഡിൽ കിടക്കുന്നതായി പറഞ്ഞത്.
ഉടൻ തന്നെ അവർ അവിടെ എത്തുകയും ശരീരം കത്തി കരിഞ്ഞ നിലയിലുള്ള ആളെ കാണുകയുമായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല കൊട്ടിയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് എത്തുകയും ചെയ്തു.

മൃതദേഹത്തിന് സമീപം കാനിന്റെ പകുതിയിലുള്ള അടപ്പ് ഭാഗവും കത്തി കരിഞ്ഞ കീപാഡ് ഫോണും സിഗററ്റ് ലാംബിന്റെ കരിഞ്ഞ ഭാഗവും കിടപ്പുണ്ട്.
കാനിന്റെ ഭാഗം മൊത്തത്തിൽ ഉരുകി മണ്ണോട് ചേർന്നിട്ടുണ്ട്.
ട്രാക്ടർ റോഡ് ഭാഗം കഴിഞ്ഞ ദിവസമാണ് കുടുംബശ്രീ യൂണിറ്റുകാർ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.
ഇവർ വൈകുന്നേരം 5 മണി വരെയുണ്ടായിരുന്നു.
രാത്രി 9 നോടടുപ്പിച്ച് ഈ റോഡിൽ നിന്നും തീ കണ്ടെന്ന് സമീപത്തെ താമസക്കാരനായ സുനി ഓർക്കുന്നു.
ഈ ഭാഗത്ത് നിന്നും ചൂണ്ടയിടുന്നതിന്റെ പേരിൽ സാമൂഹ്യ വിരുദ്ധർ സ്ഥിരമായി എത്തിയിരുന്നു.

കമ്മീഷണർ ടി. നാരായണനും അസി.കമ്മീഷണർ ജോസി ചെറിയാനും ജില്ലാ ക്രൈം ബ്രാഞ്ച് എസ് പി ഗോപകുമാറും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
സയന്റിഫിക്ക് എക്സ്പർട്ട് ഷെഫീക്ക, വിരലടയാള വിദഗ്ദൻ ജയൻ , ഡോഗ് സ്കോഡ് സംഘം , പോലീസ് സർജ്ജൻ എന്നിവരും എത്തി.

മൃതദേഹം തിരിച്ചറിയാനായിട്ടില്ല.
ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments