കൊല്ലത്ത് മത്സ്യഫെഡ് വഴി മത്സ്യങ്ങൾ ലഭ്യമാക്കി തുടങ്ങി.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് വിപണനം നടക്കുന്നത്. നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിലാണ് മത്സ്യങ്ങൾ നൽകുന്നത്.
മത്സ്യവിപണി കൂടുതൽ സജീവമാക്കുകയാണ് പ്രധാനലക്ഷ്യം.
മത്സ്യഫെഡ് സൂപ്പർമാർക്കറ്റുകൾ പുറമെ മത്സ്യഫെഡ് വാഹനങ്ങളിലും മത്സ്യ കച്ചവടം നടത്തുന്നുണ്ട്. വാഹനങ്ങളിൽ ഓരോ പ്രദേശത്തും പ്രത്യേക ഇടങ്ങളിൽ കേന്ദ്രീകരിച്ചാണ് വിൽപ്പന.
ഫ്രഷ് മത്സ്യങ്ങൾ ഒരു മായവും കൂടാതെ ലഭിക്കുമെന്നതാണ് എടുത്തു പറയത്തക്ക പ്രത്യേക.
തൂക്കി വില്പനയാണ് നടത്തുന്നത്.
ഓരോ ദിവസവും മത്സ്യങ്ങളിൽ മാറ്റമുണ്ടാവും. എങ്കിലും കൊഞ്ച്,ചുവപ്പൻ കോര, ഉലുവാച്ചി എന്നിവ മിക്ക ദിവസങ്ങളിലും ഉണ്ടാവും.
ചാളക്ക് ഡിമാൻഡ് കൂടുതൽ ആയതിനാൽ അത് വിൽപ്പനയ്ക്ക് എത്തിയാലുടൻ വിറ്റുതീരും. സ്ഥിരമായി മത്സ്യം ഉപയോഗിക്കുന്നവർ പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ മത്സ്യം ഉപേക്ഷിക്കേണ്ടി വന്നത് കരുതൽ മുൻനിർത്തിയാണെന്ന് വാങ്ങാനെത്തിയവരിൽ ചിലർ പറയുന്നു. ഇങ്ങനെയുള്ള കച്ചവടത്തിലും കോവിസ് വ്യാപനം നിസ്സാരമായി തള്ളിക്കളയാൻ ആവില്ലെന്നും അഭിപ്രായമുണ്ട്. മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുന്ന കാര്യത്തിൽ പോലീസും രംഗത്തുണ്ട്.