27.4 C
Kollam
Sunday, December 22, 2024
HomeNewsസുരേന്ദ്രന്‍ വരച്ച വരയില്‍ ബിജെപി ; ഇപ്പോള്‍ നടക്കുന്നത് സുരേന്ദ്രന്‍ രാഷ്ട്രീയം ; ശോഭാ സുരേന്ദ്രനേയും...

സുരേന്ദ്രന്‍ വരച്ച വരയില്‍ ബിജെപി ; ഇപ്പോള്‍ നടക്കുന്നത് സുരേന്ദ്രന്‍ രാഷ്ട്രീയം ; ശോഭാ സുരേന്ദ്രനേയും പി.എം വേലായുധനേയും ഒതുക്കി ; ഇനി മുതല്‍ സുരേന്ദ്രന്‍ പറയും ബിജെപി അനുസരിക്കും

ബിജെപിയില്‍ ഇനി സുരേന്ദ്രന് പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ രക്ഷയുള്ളൂ. നേതൃത്വവിഷയത്തില്‍ തമ്മിലടി രൂക്ഷമാണെങ്കിലും മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രനും പി.എം വേലായുധനും ഇനിമുതല്‍ വോയിസ് ഇല്ല.

വി. മുരളീധര പക്ഷത്തെ നേതാവായിയുന്ന കെ. സുരേന്ദ്രനെ തന്റെ കേന്ദ്രത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് മുരളീധരന്‍ അവരോധിച്ചത്. ഇതാകട്ടെ പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ശോഭാ സുരേന്ദ്രനെ പിന്തള്ളിക്കൊണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം . അന്നു മുതല്‍ ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകളും ശക്തമായിരുന്നു.

നായര്‍ പ്രമാണിമാര്‍ മാത്രം അലങ്കരിച്ചിരുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനം കെ. സുരേന്ദ്രന്‍ നല്‍കിയതിന് പിന്നാലെ ബിജെപി ക്യാമ്പില്‍ തുടക്കമിട്ട അമര്‍ഷങ്ങളും സംഘടനാ വൈര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായായി വീണ്ടും സജീവ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.

ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രനും മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം വേലായുധനും കെ. സുരേന്ദ്രനെതിരെ രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്.

സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ എത്തിയതു മുതല്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നു കഴിയുന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വാളയാറില്‍ പരസ്യമായി അതൃപ്തി പ്രകടമാക്കുകയായിരുന്നു.

ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ കീഴ്‌വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നുശോഭാ സുരേന്ദ്രന്‍ പരസ്യ പ്രസ്താവന നടത്തിയത്.

കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷനായതിന് പിന്നാലെ, തന്നെ തഴഞ്ഞെന്ന് കാട്ടിയാണ് പി.എം വേലായുധനും രംഗത്തെത്തിയത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിച്ചാല്‍ തന്നെയും ശ്രീശനേയും ഉപാദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നെന്നും ഈ വാക്ക് പാലിക്കപ്പെട്ടില്ലെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ഒരു ദളിത് വിഭാഗത്തില്‍ പെട്ട ആളായതു കൊണ്ടാണോ തന്നെ തഴഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും പി.എം വേലായുധന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ശോഭയെ മാറ്റി പാര്‍ട്ടി ഉപാദ്ധ്യക്ഷനാക്കിയത് ഒതുക്കാന്‍ വേണ്ടിയായണെന്നാണ് ശോഭാ സുരേന്ദ്രന്‍ വിഭാഗം ആരോപിക്കുന്നത്. എന്നാലും സുരേന്ദ്രന്റെ വഴിക്ക് വന്നാലെ പാര്‍ട്ടിയില്‍ തങ്ങള്‍ക്കും തുടരാനാകൂ എന്നുള്ളതും ഇവരെ അലട്ടുന്നുണ്ട്. ശബരിമല സമര നായകന്‍ എന്ന വിളിപ്പേരോടെ സുരേന്ദന്‍ കേരളമാകെ തന്റെ മൈലേജ് ഉയര്‍ത്തിയപ്പോള്‍ തളര്‍ന്നു പോയത് ശോഭാ സുരേന്ദ്രനും പി.എം വേലായുധനുമടങ്ങുന്ന സുരേന്ദ്രന്‍ വിരോധികളാണ്. തഴച്ചു വളരാന്‍ മണ്ണിലാതെ വന്നപ്പോള്‍ തന്നെ ഈ രണ്ടു വടു വൃക്ഷങ്ങളും പാര്‍ട്ടിക്കുള്ളില്‍ തന്നെ പിഴുതു വീഴുകയായിരുന്നു. അപ്പോഴാകട്ടെ ശബരിമല മണ്ണില്‍ ചവിട്ടി സുരേന്ദ്രന്‍ തന്റെ തേരോട്ടത്തിനു തുടക്കമിടുകയും ചെയ്തു. ഇപ്പോള്‍ ബിജെപിയുടെ ശക്തി കേന്ദ്രമായി മാറിയ സുരേന്ദ്രന്‍ ശോഭാ സുരേന്ദ്രനെയും പി.എം വേലായുധനേയും തന്റെ വരുതിയില്‍ നിര്‍ത്താന്‍ അവര്‍ക്ക് കൂച്ചു വിലങ്ങ് ഇടാനും മറന്നില്ല. അതോടെ പ്രതിസന്ധിയിലായ ഇരുവരും ഈ വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വി.മുരളീധരന്റെ ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് കേന്ദ്രം ഈ വിഷയം പരിഗണിക്കാതെ തഴയുകയും ചെയ്തു. ഇതോടെ പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടു നിന്ന ശോഭാ സുരേന്ദ്രന്‍ ഒടുവില്‍ പറഞ്ഞു സുരേന്ദ്രനാണ് തന്നെ ഒതുക്കിയത്. സുരേന്ദ്രന്‍ തന്റെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്നു. ഇനിയെങ്കിലും ഇക്കാര്യം കേന്ദ്രം പരിഗണനയ്ക്ക് എടുക്കണം.

- Advertisment -

Most Popular

- Advertisement -

Recent Comments