29.5 C
Kollam
Saturday, January 25, 2025
HomeNewsഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 15ന്; പരിഗണിക്കുന്നത് കോഴിക്കോട് ജില്ലയിലെ പരാതികള്‍

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 15ന്; പരിഗണിക്കുന്നത് കോഴിക്കോട് ജില്ലയിലെ പരാതികള്‍

ജനുവരി 15ന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി 11ന് മുമ്പ് ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
- Advertisment -

Most Popular

- Advertisement -

Recent Comments