മുംബൈ കഞ്ചൂര്‍മാര്‍ഗിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്‌ളാറ്റിലെ വാച്ച്‌മാനെ പോക്‌സോ നിയമപ്രകാരo പോലീസ് അറസ്റ്റ് ചെയ്തു.
ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്‌മാന്‍ ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയിലെ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. പത്തോളം പരാതികള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പോലീസ് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോർട്ട്.