26.2 C
Kollam
Tuesday, June 17, 2025
HomeEntertainmentCelebritiesദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക് ; കുറിച്ച് നടി മീന

ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക് ; കുറിച്ച് നടി മീന

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ദൃശ്യം. ആദ്യഭാഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്‍തത്. ദൃശ്യം ഇന്തോന്യേഷൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സിനിമയിലെ നായിക മീന.

ജോര്‍ജുകുട്ടിയും റാണിയുമായിട്ടായിരുന്നു ദൃശ്യമെന്ന ചിത്രത്തില്‍ മോഹൻലാലും മീനയും അഭിനയിച്ചത്. സിനിമ ഹിറ്റായപ്പോള്‍ പതിവുപോലെ ഇരുവരുടെയും കോമ്പോയും ശ്രദ്ധിക്കപ്പെട്ടു. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങളില്‍ ഏറ്റവും ഹിറ്റായി മാറുകയും ചെയ്‍തു ദൃശ്യം. മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മീന പറയുന്നു.

ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂരാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട എന്നീ ഇന്ത്യൻ ഭാഷകള്‍ക്ക് പുറമേ സിംഹളയിലും ചൈനീസിലും റീമേക്ക് ചെയ്‍തിരുന്നു. ഇപ്പോള്‍ ഏഴ് വര്‍ഷത്തിന് ശേഷം ഇന്തോന്യേഷൻ ഭാഷയില്‍ റീമേക്ക് ചെയ്യുകയാണ് ദൃശ്യം.

ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ചിത്രം വെങ്കടേഷ് നായകനായി പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. കന്നഡയിൽ മലയാളിയായ നവ്യ നായരാണ് നായികയായെത്തുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments