28.1 C
Kollam
Sunday, December 22, 2024
HomeNewsകൊറോണ മുന്നറിയിപ്പ്;സന്ദേശം കേൾക്കാൻ ഉപയോക്താക്കൾ ചെലവിട്ടത് മൂന്ന് കോടി മണിക്കൂർ

കൊറോണ മുന്നറിയിപ്പ്;സന്ദേശം കേൾക്കാൻ ഉപയോക്താക്കൾ ചെലവിട്ടത് മൂന്ന് കോടി മണിക്കൂർ

ലോകം മുഴുവൻ പ്രതിസന്ധിയിലാക്കി കടന്നുവന്ന കൊറോണ വൈറസിനെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ ടെലികോം മേഖലയും മുന്നിട്ടിറങ്ങിയിരുന്നു. ഓരോ കോളിനും മുൻപെയുള്ള കൊറോണ മുന്നറിയിപ്പ് സന്ദേശം ഇതിലൊന്നായിരുന്നു. ഇന്ത്യയിലെ ശതകോടിക്കണക്കിന് ഉപയോക്താക്കൾ ഓരോ തവണ വിളിക്കുമ്പോഴും 30 സെക്കൻഡ് കൊറോണ സന്ദേശം കേൾക്കാൻ മൂന്ന് കോടി മണിക്കൂർ ചെലവഴിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
പ്രീ കോൾ കൊറോണ മെസേജ് പ്രതിദിനം 1.3 കോടി മനുഷ്യ മണിക്കൂറുകളെടുക്കുന്നതായി കണക്കാക്കുന്നു. അതേസമയം സാമൂഹിക അകലം പാലിക്കൽ, മാസ്‌കുകളുടെ ഉപയോഗം, എന്നിവയെ കുറിച്ച് ആളുകൾക്ക് ഇതിനകം അറിയാം ഇനി ഇത്തരം മെസേജുകളുടെ ആവശ്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പ്രമുഖ ഉപഭോക്തൃ സംഘടന കേന്ദ്ര മന്ത്രിമാരായ രവിശങ്കർ പ്രസാദ്, പീയുഷ് ഗോയൽ, കമ്മ്യൂണിക്കേഷൻസ്, കൺസ്യൂമർ അഫയേഴ്‌സ് മന്ത്രിമാർ, ട്രായി ചെയർമാൻ എന്നിവർക്ക് കത്തയച്ചിട്ടുണ്ട്. ജനുവരി അഞ്ചിനാണ് കത്ത് നൽകിയത്.
രാജ്യത്തുടനീളമുള്ള നിരവധി മൊബൈൽ ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയിരിക്കുന്നത്. ഇത് കാരണം നിരവധി പേരുടെ വിലപ്പെട്ട സമയവും മൊബൈലിലെ ചാർജും നഷ്ടപ്പെടുന്നെന്നാണ് അവരുടെ വാദം. എന്നാൽ ഇത്തരം ഒരു കത്ത് ഇതുവരേയും ലഭിച്ചിട്ടില്ലെന്നാണ് ട്രായിയുടെ വിശദീകരണം.
- Advertisment -

Most Popular

- Advertisement -

Recent Comments