24.3 C
Kollam
Monday, December 23, 2024
HomeNewsഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് അളകനന്ദ നദിയിലെ ഡാം തകർന്നു; 150 ഓളം പേരെ കാണാതായി

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് അളകനന്ദ നദിയിലെ ഡാം തകർന്നു; 150 ഓളം പേരെ കാണാതായി

ഉത്തരാഖണ്ഡിൽ മഞ്ഞു മല ഇടിഞ്ഞ് വീണ് അ
ളക നന്ദയിലെ അണക്കെട്ട് തകർന്നു.
തുടർന്നുണ്ടായ പ്രളയത്തിൽ 150 ഓളം പേരെ കാണാതായി.
ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ജോഷിമഠ് . വലിയ മഞ്ഞ് മലയാണ് ഇടിഞ്ഞു വീണത്. മഞ്ഞിടിച്ചിലിന് പിന്നാലെ സമീപ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ഐ ടി ബി യുടെ രണ്ട് സംഘവും മൂന്ന് എൻ ഡി ആർ എഫ് സംഘങ്ങളും എത്തി. കൂടാതെ, സംസ്ഥാന ദുരന്ത നിവാരണ സംഘവും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ട്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണങ്ങൾ പുരോഗമിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments