26.3 C
Kollam
Thursday, August 28, 2025
HomeNewsബി.ബി.സി കടക്കുപുറത്ത് ചൈന ; സ്വയം നാണം കെടല്ലെ എന്ന് ബ്രിട്ടണും

ബി.ബി.സി കടക്കുപുറത്ത് ചൈന ; സ്വയം നാണം കെടല്ലെ എന്ന് ബ്രിട്ടണും

ബ്രിട്ടീഷ് മാധ്യമം ബിബിസി വേള്‍ഡിന് നോ എന്‍ട്രി ബോര്‍ഡ് തൂക്കി ചൈന. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരെ സ്വീകരിച്ചു പോരുന്ന നടപടികളെ ചോദ്യം ചെയ്ത് ബിബിസി റിപ്പോര്‍്ട്ട് പുറത്തു വന്നിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിന് തന്നെ ഭീഷണിയാകുമെന്ന സാഹചര്യത്തിലാണ് ചൈനയുടെ നടപടി.

ബി.ബി.സിയെ നിരോധിച്ചത് മാധ്യമസ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമായി ബ്രിട്ടീഷ് സര്‍ക്കാര്‍ കാണുന്നു. അതുകൊണ്ടു തന്നെ ഈ നടപടിയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഇതിനോട് പ്രതികരിച്ചത്.

‘മാധ്യമ-ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഈ പുതിയ നടപടി ലോകത്തിനു മുന്‍പിലെ ചൈനയുടെ സ്ഥാനത്തിന് കോട്ടമുണ്ടാക്കുകയേയുള്ളു,’ ഡൊമിനിക് റാബ് ട്വീറ്റില്‍ പറയുന്നു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിനാണ് ബി.ബി.സിയെ നിരോധിച്ചതെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചത്. പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബി.ബി.സി ലംഘിച്ചുവെന്നും ചൈനീസ് സര്‍ക്കാരിന്റെ റേഡിയോ-ടെലിവിഷന്‍ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
സംപ്രേക്ഷണത്തിന് അനുമതി നിഷേധിച്ച ചൈന വരും ദിനങ്ങളില്‍ ഒന്നും തന്നെ പ്രക്ഷേപണ കാലാവധി പുതുക്കില്ലെന്നും അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments