27.8 C
Kollam
Saturday, December 21, 2024
HomeNewsശരത് പവാര്‍ കുഴയുന്നു; മുന്നണി വിടണമെന്ന് കാപ്പന്‍ ; ഇല്ലെന്ന് ശശീന്ദ്രന്‍ ; ശശീന്ദ്രന്‍ ഡല്‍ഹിക്ക്...

ശരത് പവാര്‍ കുഴയുന്നു; മുന്നണി വിടണമെന്ന് കാപ്പന്‍ ; ഇല്ലെന്ന് ശശീന്ദ്രന്‍ ; ശശീന്ദ്രന്‍ ഡല്‍ഹിക്ക് വിട്ടു ; തീരുമാനം 24 മണിക്കൂറിനുള്ളില്‍ തനിക്കറിയണമെന്ന് കാപ്പനും 

സംസ്ഥാനത്തെ മുന്നണിമാറ്റത്തെ സംബന്ധിച്ച വിഷയത്തില്‍ പരിഹാരം കാണാനാകാതെ എന്‍സിപി ദേശീയ നേതൃത്വം. പാലാ സീറ്റില്‍ മത്സരിക്കാന്‍ അവസരം ഒരുക്കാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫ് വിടാതെ രക്ഷയില്ലെന്ന് മാണി സി കാപ്പനും പാലായില്‍ സീറ്റ് ലഭിച്ചില്ലെങ്കില്ലും എല്‍ഡിഎഫ് വിടില്ലെന്നുറച്ച് എകെശശീന്ദ്രനും നിലപാട് കടുപ്പിക്കുമ്പോള്‍ ഇരുവരുടെയും നിലപാട് ശരത് പവാറിനെ വെട്ടിലാക്കിയെന്ന് തന്നെ പറയാം.

ഈ തരുണത്തില്‍ പിളര്‍പ്പ് എങ്ങനേയും ഒഴിവാക്കണം എന്ന പരിശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. ദോഹയില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രഫുല്‍ പട്ടേല്‍ അനുനയത്തിന്റെ ഭാഗമായി ഇന്ന് മാണി സി കാപ്പനുമായി കൂടികാഴ്ച്ച നടത്തുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് ശശീന്ദ്രനെ ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ഒടുവില്‍ കിട്ടുന്ന വാര്‍ത്ത അനുസരിച്ച് ശശീന്ദ്രനെ ഡലഹിയിലേക്ക് വിളിപ്പിച്ച് ഒരു വട്ടം കൂടി ചര്‍ച്ച നടത്താനാണ് എന്‍സിപി നീക്കം തുടരുന്നത്. അങ്ങനെ വരികയാണെങ്കില്‍ മുന്നണി മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകില്ല. ജില്ലാ കമ്മറ്റികളെ മുന്‍ നിര്‍ത്തി ശക്തി തെളിയിക്കാനൊരുങ്ങി കളം നിറഞ്ഞു നില്‍ക്കുകയാണ് ശശീന്ദ്രനും കാപ്പനും.

- Advertisment -

Most Popular

- Advertisement -

Recent Comments