27.1 C
Kollam
Thursday, October 23, 2025
HomeNewsഏപ്രിലില്‍ മതിയെന്ന് എല്‍ഡിഎഫ്; മെയില്‍ പോരെയെന്ന് ബിജെപി

ഏപ്രിലില്‍ മതിയെന്ന് എല്‍ഡിഎഫ്; മെയില്‍ പോരെയെന്ന് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍മാസത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫും യു ഡിഎഫും. എന്നാല്‍ തെരഞ്ഞെടുപ്പ് മേയ് പകുതിയോടെ മതിയെന്ന് ബിജെപി . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുത്തത്.
തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാകണമെന്ന് എല്ലാ പാര്‍ട്ടികളുടെയും ആവശ്യം. റംസാന്‍ നോമ്പിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഐഎമ്മും സിപിഐയും ആവശ്യപ്പെടുന്നത്.

ഏപ്രില്‍ എട്ടിനും പന്ത്രണ്ടിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസും ലീഗും ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് മേയ് 16 നായിരുന്നുവെന്നും ഇക്കുറിയും മേയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.

- Advertisment -

Most Popular

- Advertisement -

Recent Comments