24.5 C
Kollam
Monday, February 3, 2025
HomeNewsജമ്മുകാശ്മീരിന് സംസ്ഥാന പദവി നല്‍കും ; അമിത്ഷാ

ജമ്മുകാശ്മീരിന് സംസ്ഥാന പദവി നല്‍കും ; അമിത്ഷാ

ജമ്മുകാശ്മീരിന് ഉചിതം എന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും സംസ്ഥാന പദവി നല്‍കാന്‍ ഒരുക്കമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുന: സംഘടനാ ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കവെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ ബില്‍ കൊണ്ടു വന്നാല്‍ ജമ്മുകാശ്മീരിന് എന്ന സംസ്ഥാന പദവി ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ ചോദ്യം. എന്നാല്‍ അത്തരം ഒരു ഉദ്ദേശവും ഈ ബില്ല് പ്രാബല്യത്തില്‍ വരുന്നതില്ലെന്നും.

പദവി ലഭിക്കില്ലെന്ന് ബില്ലില്‍ എങ്ങും എഴുതി ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. മറിച്ചൊരു നിഗമനത്തിലെത്തേണ്ട ആവശ്യം തല്‍ക്കാലം ഇല്ല. ഉചിതം എന്നു തോന്നിയാല്‍ അപ്പോള്‍ തന്നെ ജമ്മുകാശ്മീരിന് പദവി നല്‍കുമെന്ന് അമിത്ഷാ പറഞ്ഞു.

70 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ എന്താണ് ചെയ്തതെന്ന് കണക്കുകളുണ്ട്. തലമുറകളായി ഭരണം കൈയാളുന്നവര്‍ ഈ കണക്കുകള്‍ അറിഞ്ഞിരിക്കുന്നവരല്ലേ അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ജമ്മുകാശ്മീര്‍ പുന: സംഘടനാ ഭേദഗതി ബില്‍ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ലോക്‌സഭയില്‍ പാസായി.

- Advertisment -

Most Popular

- Advertisement -

Recent Comments