28.1 C
Kollam
Sunday, December 22, 2024
HomeMost Viewedകെട്ടിട നികുതി കൂട്ടണമെന്ന് സര്‍ക്കാര്‍ ; എങ്കില്‍ ഒന്ന് കൂട്ടി നോക്ക് ഒരു വോട്ടും ഇനി...

കെട്ടിട നികുതി കൂട്ടണമെന്ന് സര്‍ക്കാര്‍ ; എങ്കില്‍ ഒന്ന് കൂട്ടി നോക്ക് ഒരു വോട്ടും ഇനി നിങ്ങള്‍ക്കില്ലെന്ന് നഗരസഭാ പ്രാമാണിമാര്‍ ; വോട്ട് കിട്ടില്ലെന്നുറപ്പാണ് ആശാനേ തിരഞ്ഞെടുപ്പില്‍ ചീട്ടുകീറുമെന്ന് പാര്‍ട്ടി ; അപ്പോള്‍ ശരി ഉത്തരവ് തിരുത്താമെന്ന് മുഖ്യമന്ത്രി

ജനാധിപത്യം സോഷ്യലിസം പിന്നെ ഞങ്ങള്‍ കുറെ കമ്മ്യൂണിസ്റ്റ്കാരും. തിരഞ്ഞെടുപ്പ് അടുത്താല്‍ ഞങ്ങളും നിങ്ങളും ഇതാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ ഒരു ലൈന്‍. നഗരസഭകളിലേയും കോര്‍പ്പറേഷനുകളിലേയും കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനൊരുങ്ങിയതാണ് സര്‍ക്കാര്‍.

എന്നാല്‍ ഇലക്ഷന്‍ അടുത്തപ്പോള്‍ അവര്‍ക്ക് സാധാരണക്കാരെ വേണമെന്ന് തന്നെ ഉറപ്പിച്ചു. വോട്ട് ലഭിക്കില്ല എന്ന് ഉറപ്പായതോടെ നികുതി കൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവാമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു.

തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വീടുകള്‍, വാണിജ്യ വ്യവസായ കെട്ടിടങ്ങള്‍ , മൊബൈല്‍ ടവര്‍ , മാളുകള്‍ – സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയുടെ വിസ്തീര്‍ണം ഇവനില്‍ക്കുന്ന ഭൂമിയുടെ ന്യായവിലയുള്‍പ്പടെ വീടുകളുടെ അടിസ്ഥാന വസ്തു നികുതിയില്‍ ചതുരശ്ര മീറ്ററിന് 6 മുതല്‍ 14 രൂപ വരെ വര്‍ദ്ധനവാണ് ഉള്‍പ്പെടുത്തിയിരുന്നത്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് 40 മുതല്‍ 150 രൂപ വരെയും മൊബൈല്‍ ടവറുകള്‍ക്ക് 500 മുതല്‍ 600 രൂപയും അടിസ്ഥാന നികുതി കൂട്ടിയായിരുന്നു ഉത്തരവ്.

പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വന്നാല്‍ പിന്നീടുള്ള ഓരോ വര്‍ഷവും നികുതി അഞ്ച് ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമായിരുന്നു. എന്നാല്‍ തദ്ദേശ വകുപ്പിന്റെ ഉത്തരവ് മാത്രം ഇതിനു പോരെന്നും മുന്‍സിപ്പിലാറ്റി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളിലെ ഭേദഗതി കൂടെ ഇതിന് ആവശ്യമാണെന്നതാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

ഇന്നലത്തെ മന്ത്രി സഭാ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് കെട്ടിട നികുതി വര്‍ദ്ധനവ് ആയിരുന്നു. എന്നാല്‍ ഭൂരിപക്ഷ മന്ത്രിമാരും ഈ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും മാറിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments