26.9 C
Kollam
Wednesday, January 22, 2025
HomeNewsഇത് വ്യാജ വാര്‍ത്ത; കനയ്യകുമാര്‍ ജെ.ഡി.യുവിലേക്കോ ?

ഇത് വ്യാജ വാര്‍ത്ത; കനയ്യകുമാര്‍ ജെ.ഡി.യുവിലേക്കോ ?

സി.പി.ഐ നേതാവ് കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നതായി പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സി.പി.ഐ പട്ടാമ്പി എം.എല്‍.എയു മുഹമ്മദ് മുഹ്സിന്‍.

ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരുതരത്തില്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. ഇത്തരം വ്യജ വാര്‍ത്തക്കാരോട് ഒന്നും പറയാനില്ല! മുഹ്സിന്‍ പറഞ്ഞു.

 

നേരത്തെ ദേശീയ മാധ്യമങ്ങളടക്കം മുഹമ്മദ് മൂഹ്സിന്‍ ജെ.ഡി.യുവില്‍ ചേര്‍ന്ന് എന്‍.ഡി.എയുടെ ഭാഗമാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതായിരുന്നു ഊഹാപോഹങ്ങള്‍ പിന്നീട് വ്യാജവാര്‍ത്തയായി ഇടം പിടിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments