29 C
Kollam
Sunday, December 22, 2024
HomeNewsഇപ്പോൾ സി പി എം ന് ശബരിമല വേണം; തെറ്റുപറ്റിയതായി കടകംപള്ളി സുരേന്ദ്രന്റെ കുമ്പസരിക്കൽ

ഇപ്പോൾ സി പി എം ന് ശബരിമല വേണം; തെറ്റുപറ്റിയതായി കടകംപള്ളി സുരേന്ദ്രന്റെ കുമ്പസരിക്കൽ

സ്ഥാനാർത്ഥിയായപ്പോൾ ഇപ്പോൾ കടകംപള്ളി സുരേന്ദ്രനും സിപിഎമ്മിനും
ശബരിമല വേണം. യുവതി പ്രവേശനത്തിൽ സർക്കാരിൻറെ തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുകയാണ് അദ്ദേഹം.
രാഷ്ട്രീയമാകുമ്പോൾ അവസരോചിതമായി ദൈവത്തെ തള്ളി പറയാം എന്നുള്ളതിലുള്ള മാറ്റം അധികാരത്തിന്റെ വകഭേദത്തെയാണ്  ഇത് കാണിക്കുന്നത്.
സുപ്രീം കോടതിയുടെ വിധിയിൽ സർക്കാർ തീരുമാനം എടുത്തപ്പോൾ വിശ്വാസികളുമായി ചർച്ച നടത്താതെ മുന്നോട്ടു പോയത് വളരെ പ്രതികൂലമാക്കിയതായി അദ്ദേഹം പറഞ്ഞു. അത് പാർട്ടിയുടെ അടിത്തറ ഇളക്കി. ഇത് പ്രതിപക്ഷം ചർച്ചാവിഷയമാക്കുകയും മുതലെടുപ്പ് നടത്തുകയും ചെയ്തു.
 2018ലെ ഒരു പ്രത്യേക സംഭവമാണിത്. അതിൽ എല്ലാവരും ഖേ:ദിക്കുന്നതായി കടകംപള്ളി പറഞ്ഞു. കൂടാതെ അന്നത്തെ കേസുകളെല്ലാം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എന്തൊക്കെയായാലും അധികാരം എന്ന് പറയുന്നത് ഒരുതരം വല്ലാത്ത ലഹരിയാണ്. അത് ലഭിക്കാൻ അവസരത്തിനൊത്ത് എങ്ങനെയും പ്രവർത്തിക്കുക. ആ ലഹരി അനുഭവിച്ചവർക്കേ ഇങ്ങനെയെല്ലാം ചെയ്യാനും പ്രവർത്തിക്കാനും ആവുകയുള്ളു.
- Advertisment -

Most Popular

- Advertisement -

Recent Comments