27.4 C
Kollam
Sunday, December 22, 2024
HomeMost Viewedചെന്നിത്തല ഇന്ന് വയനാട്ടില്‍ ; സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുക ലക്ഷ്യം ; വട്ടിയൂര്‍ക്കാവില്‍ അനില്‍ കുമാറിനെ വെട്ടി...

ചെന്നിത്തല ഇന്ന് വയനാട്ടില്‍ ; സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുക ലക്ഷ്യം ; വട്ടിയൂര്‍ക്കാവില്‍ അനില്‍ കുമാറിനെ വെട്ടി വിഷ്ണുനാഥ് , ബാക്കി വന്ന ആറുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

കോണ്‍ഗ്രസില്‍ ബാക്കി വന്ന ആറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. വട്ടിയൂര്‍ക്കാവില്‍ കെപിസിസി വൈസ്പ്രസിഡന്റ് പിസി വിഷ്ണുനാഥും തവനൂരില്‍ റിയാസ് മുക്കോളിയും പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തും സ്ഥാനാര്‍ത്ഥികളാകും. രാഹുല്‍ഗാന്ധിക്കായി പാര്‍ലമെന്റ് മണ്ഡലം വിട്ടുനല്‍കിയ ടിസിദ്ദിഖിനെ കല്‍പ്പറ്റയില്‍ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിലമ്പൂരില്‍ വിവിപ്രാകാശിനെയും കുണ്ടറയില്‍ ബാലന്‍ മാസ്റ്ററും രംഗത്തിറങ്ങും.

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നാല് ദിവസം അവശേഷിക്കെ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കേണ്ട എന്നാതാണ് നേതൃത്വം കൈകൊണ്ടിരിക്കുന്ന തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുമായി ഡല്‍ഹിയിലുള്ള കെപിസിസിപ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണില്‍ സംസാരിച്ചാണ് സീറ്റുകളില്‍ ധാരണയാക്കിയത്. വയനാട്ടില്‍ എത്തിയ രമേശ് ചെന്നിത്തല പ്രതിഷേധക്കാരോട് സംസാരിച്ച് സിദ്ദിഖിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പ്രശ്‌നം പരിഹരിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments