24.3 C
Kollam
Thursday, December 26, 2024
HomeMost Viewedലതികാ സുഭാഷിന് സീറ്റ് നല്‍കാതെ മുടി മുണ്ഡനം ചെയ്യിച്ചതിന് പിന്നില്‍ ജലന്ധര്‍ ബിഷപ്പോ? ഇരയെ വിഴുങ്ങിയ...

ലതികാ സുഭാഷിന് സീറ്റ് നല്‍കാതെ മുടി മുണ്ഡനം ചെയ്യിച്ചതിന് പിന്നില്‍ ജലന്ധര്‍ ബിഷപ്പോ? ഇരയെ വിഴുങ്ങിയ ലതിക സുഭാഷിന്റെ അവസ്ഥ കണ്ടോ?

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ലതികയുടെ സീറ്റിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍.

ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവേദിയില്‍ എത്തിയ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്. അന്ന് മുതല്‍ തന്നെ ഫ്രാങ്കോയുടെ കണ്ണിലെ കരടായി ലതിക സുഭാഷ് മാറിയിരുന്നു.

കുറവിലങ്ങാട്ടെ കന്യാസ്ത്രീകളുടെ സമരത്തിന് ലതിക സുഭാഷ് നല്‍കിയ ഐകദാര്‍ഡ്യത്ത്യനോടുള്ള പ്രതികാരമായിരുന്നു സീറ്റ് നിഷേധം. ഇത് തിരിച്ചറിഞ്ഞാണ് തല മുണ്ഡനം അവര്‍ക്ക് ചെയ്യേണ്ടി വന്നത്. ഉമ്മന്‍ ചാണ്ടിക്ക് പോലും ലതികാ സുഭാഷിന് വേണ്ടി വാദിക്കാന്‍ കരുത്ത് നഷ്ടപ്പെടുകയായിരുന്നു. വൈപ്പിനിലും ഏറ്റുമാനൂരിലും സീറ്റിനായി ലതിക നടത്തിയ നീക്കമെല്ലാം അതോടെ പാഴായി. എന്തുവന്നാലും ലതികയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് ചില ബിഷപ്പുമാര്‍ ഇതിനു മുന്നെ തന്നെ തീരുമാനമെടുത്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിരുന്നു പ്രിന്‍സ് ലൂക്കോസിനെ മുന്നില്‍ നിര്‍ത്തി സഭ ലതികാ സുഭാഷിനെ വെട്ടിയത്. ഏറ്റുമാനുര്‍ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫിന് കൈമാറേണ്ട സാഹചര്യമുണ്ടാക്കിയത് സഭ നേതൃത്വത്തിന്റെ ഇടപെടലായിരുന്നു. ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കരുതലോടെ മാത്രമാണ് രാഷ്ട്രീയക്കാര്‍ പോലും പ്രതികരിച്ചത്. പരസ്യമായി ആരും സമരത്തിന് പിന്തുണ അര്‍പ്പിച്ചെത്തിയതുമില്ല. ഇത് തെറ്റിച്ച് രംഗത്തെത്തിയതോടെയാണ് ലതികാ സുഭാഷിനെ പണിയാന്‍ സഭാ നേതൃത്വം നേരിട്ടിറങ്ങിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രി നടത്തിയ ഉപവാസ സമര പന്തലില്‍ ലതിക സുഭാഷ് മഹിളകോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കത്തോലിക്ക സഭയെ മൊത്തത്തില്‍ ചൊടുപ്പിച്ചിരുന്നു.

ഇതില്‍ നീരസം ഉടലെടുത്ത കത്തോലിക്കാ സഭ ലതികയെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഉമ്മന്‍ ചാണ്ടി വരെ കൈ വിട്ടതോടെ ലതിക തലമുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് അംഗത്വം രാജിവെയ്ക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments